വ്യത്യസ്തമായ ഫാഷൻ ഔട്ട്ഫിറ്റുകളിലൂടെ ആരാധകരെ അത്ഭുതപ്പെടുത്താറുള്ള താരമാണ് കാജോൾ. മോഡേൺ ഔട്ട്ഫിറ്റുകളോടൊപ്പം വെസ്റ്റേൺ, ട്രഡീഷണൽ വസ്ത്രങ്ങളിൽ എല്ലാം തിളങ്ങുന്ന താരത്തിന്റെ പുത്തൻ ലുക്കാണ് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്.
ടീൽ ഗ്രീൻ നിറത്തിലുള്ള ഓർഗൻസ ഫ്ലോറൽ സാരിയാണ് ഇത്തവണ താരം തെരഞ്ഞെടുത്തത്. ആകർഷണീയമായ ബോർഡർ ഡിസൈനോടുകൂടിയ സാരിക്ക് ലീവ് ലെസ്സ് ഗ്ലൗസ് ആണ് പേർ ചെയ്തത്.
കമ്മലുകളും കറുത്ത മരതക മോതിരവും മെസ്സി ബൺ ഹെയർ സ്റ്റൈലും താരത്തെ കൂടുതൽ സുന്ദരിയാക്കി. നിരവധി പേരാണ് താരത്തിന്റെ പുത്തൻ ലുക്കിനെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വരുന്നത്.
https://www.instagram.com/p/C0gwWiLyiim/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക