സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നിർദ്ദേശങ്ങളുമായി ഡിജിപിഎസ് ദർവേഷ് സാഹിബ്. പോലീസ് ഉദ്യോഗസ്ഥർ ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെങ്കിൽ അവരെ കണ്ടെത്തി സ്റ്റേഷനിൽ തന്നെ മെന്ററിങ് നൽകുക, കുട്ടികളുടെ പിറന്നാളിനും വിവാഹ വാർഷികത്തിനും ഉദ്യോഗസ്ഥർക്ക് പരമാവധി അവധി നൽകുക,ആഴ്ചയിൽ ഒരു ദിവസം യോഗം പരിശീലിപ്പിക്കുക തുടങ്ങി നിരവധി നിർദ്ദേശങ്ങളാണ് ബിജെപി നൽകിയിരിക്കുന്നത്.
ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പോലീസുകാരുടെ ആത്മഹത്യയെ കുറിച്ച് നടത്തിയ പഠനങ്ങളെ തുടർന്നാണ് ഡിജിപി പോലീസുകാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി 9 നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്.
സംസ്ഥാന പോലീസ് സേനയിൽ 2019 ന് ശേഷം 69 പോലീസ് ഉദ്യോഗസ്ഥരാണ് ജീവനൊടുക്കിയത് എന്നാണ് കണക്കുകൾ പറയുന്നത്. പോലീസുകാരെ ആത്മഹത്യയിലേക്ക് നയിക്കുന്നതിന് കുടുംബപരവും ആരോഗ്യപരവും സാമ്പത്തികപരവും ആയ പ്രശ്നങ്ങൾക്കൊപ്പം ജോലി സമ്മർദ്ദവും കാരണമാകുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക