വിനയ് ഫോർട്ട് പ്രധാന കഥാപാത്രമായി എത്തിയ ‘സോമൻറെ കൃതാവ്’ ഒടിടിയിൽ എത്തി. രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന ‘സോമന്റെ കൃതാവ് ‘എന്ന ചിത്രം. ഒക്ടോബർ 6 ന-ാണ് തീയ്യേറ്ററിൽ എത്തിയത്. ആമസോൺ പ്രൈമിലാണ് ചിത്രം ഇപ്പോൾ സ്ട്രീം ചെയ്യുന്നത്.
കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവോഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫറാ ഷിബിലയാണ് നായിക. തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മനു ജോസഫ്, ജയൻ ചേർത്തല, നിയാസ് നർമ്മകല, സീമ ജി. നായർ എന്നിവർക്കൊപ്പം ചിത്രത്തിലെ നാടൻ കഥാപാത്രങ്ങൾക്ക് അനുയോജ്യരായ നാട്ടുകാരെ കണ്ടെത്തി അഭിനയ പരിശീലനത്തിൽ പങ്കെടുപ്പിച്ചവരിൽ നിന്നും തിരഞ്ഞെടുത്ത പതിനാറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ഓൺ സ്റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം,രാഗം മൂവീസ്സ് രാജു മല്ല്യത്ത് ആണ് ചിത്രം നിർമിക്കുന്നത്.’ഉണ്ട’, ‘സൂപ്പർ ശരണ്യ’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഛായാഗ്രാഹണം നിർവഹിച്ച സുജിത്ത് പുരുഷൻ ആണ് ഛായാഗ്രാഹണം. രഞ്ജിത്ത് കെ. ഹരിദാസ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക