റെഡ്മിയുടെ പുതിയ ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോൺ എത്തി. റെഡ്മി 13സി 5ജി സ്മാർട്ട്ഫോണുകളാണ് പുതുതായി പുറത്തിറക്കിയിരിക്കുന്നത്. ബ്ലാക്ക്, സിൽവർ, ഗ്രീൻ എന്നിങ്ങനെ ആകർഷകമായ നിറങ്ങളിൽ ലഭിക്കും.
6.74 ഇഞ്ച് എച്ച്ഡി പ്ലസ് സ്ക്രീനും, 90 ഹെർട്സ് റിഫ്രഷ് റേറ്റുമാണ് നൽകിയിരിക്കുന്നത്. ഗോറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ ലഭ്യമാണ്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14-ലാണ് പ്രവർത്തിക്കുന്നത്. 5,000mAh ബാറ്ററി, 50 മെഗാപിക്സൽ ഡ്യുവൽ പിൻ ക്യാമറ എന്നിവയും ഈ ഫോണിന് ലഭിക്കുന്നു.
ഇത് ഒരു 5G ഫോണാണ് കൂടാതെ പ്രീമിയം ഡിസൈനുമായി വരുന്നു. 12,000 രൂപയ്ക്ക് താഴെയാണ് റെഡ്മി 13സി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.
HD= റെസല്യൂഷനിലാണ് പാനൽ പ്രവർത്തിക്കുന്നത്. മുൻവശത്ത് ഒരു ടിയർഡ്രോപ്പ് നോച്ചും സ്ക്രീനിൽ ഒരു ഗൊറില്ല ഗ്ലാസ് 3 കോട്ടിംഗും ഇതിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക