ഉപഭോക്താക്കളുടെ ദീർഘകാലത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ഡിസപ്പിയറിംഗ് ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. ചിത്രങ്ങളും വീഡിയോകളും അയക്കുന്നതിന് വേണ്ടി വ്യൂ വൺസ് എന്ന പേരിൽ മറ്റൊരു ഫീച്ചർ നേരത്തെ എത്തിയിരുന്നു. ഇതിലൂടെ ചിത്രങ്ങളും വീഡിയോകളും ഒരു തവണ മാത്രമെ കാണാൻ സാധിക്കൂ. അതിന് സമാനമാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന ഡിസപ്പിയറിംഗ് വോയ്സ് മെസേജസ്.
വോയ്സ് മെസേജുമായി ബന്ധപ്പെട്ട ഡിസപ്പിയറിംഗ് വോയ്സ് മെസേജസ് ലൈവ് ആക്കിയാല്‍ സ്വീകര്‍ത്താവിന് ഒരിക്കല്‍ മാത്രമേ കേള്‍ക്കാന്‍ സാധിക്കൂ. ഒരിക്കല്‍ കേട്ടു കഴിഞ്ഞാല്‍ ഉടന്‍ തന്നെ സ്വീകര്‍ത്താവിന്റെ ഫോണില്‍ നിന്ന് വോയിസ് ഡിലീറ്റ് ആകുന്ന തരത്തിലാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്.
സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ഫീച്ചര്‍. കൂടാതെ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്നതില്‍ നിന്ന് തടയാനും ഇതുവഴി സാധിക്കും.
ഒരിക്കല്‍ കേട്ടു കഴിഞ്ഞാല്‍ ഡിലീറ്റ് ആയി പോകുന്നത് കൊണ്ട് രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് കിട്ടുമോ എന്ന ആശങ്കയുടെയും ആവശ്യമില്ല. സ്വീകര്‍ത്താവ് വോയ്സ് മെസേജ് തുറന്നില്ലായെങ്കില്‍ 14 ദിവസം കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ആകും.
മൈക്രോഫോണ്‍ ഐക്കണില്‍ ടാപ്പ് ചെയ്ത് വോയ്സ് മെസേജിനായി റെക്കോര്‍ഡ് ചെയ്ത ശേഷം തൊട്ടരികില്‍ വട്ടത്തിനുള്ളില്‍ ഒന്ന് തെളിഞ്ഞുവരുന്ന തരത്തിലുള്ള ഐക്കണ്‍ ടാപ്പ് ചെയ്ത് സെന്‍ഡ് ബട്ടണ്‍ അമര്‍ത്തിയാല്‍ പ്രവര്‍ത്തനക്ഷമമാകുന്ന തരത്തിലാണ് ഈ ഫീച്ചര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക