സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. പറവ ഫിലിംസിന്റെ ബാനറിൽ ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ബാബു ഷാഹിർ, സൗബിൻ ഷാഹിർ,ഷോൺ ആന്റണി എന്നിവരാണ്. ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. നടൻ സലിംകുമാറിന്റെ മകൻ ചന്ദു ചിത്രത്തിന്റെ മുഖ്യ താര നിരയിലൊരു ഭാഗമാകുന്നുണ്ട്.
കൊച്ചിയിൽ നിന്നും ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ പറയുന്നത്. യഥാർത്ഥ സംഭവമായത് കൊണ്ട് തന്നെ വളരെയധികം തയാറെടുപ്പുകൾക്ക് ശേഷമാണു ചിദംബരവും സംഘവും ചിത്രത്തിന്റെ ഷൂട്ടിംങിലേക്ക് കടന്നത്.
ഷൈജു ഖാലിദാണ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി, എഡിറ്റർ – വിവേക് ഹർഷൻ, മ്യൂസിക്ക് & ബി ജി എം – സുഷിൻ ശ്യാം, പ്രൊഡക്ഷൻ ഡിസൈനർ – അജയൻ ചാലിശേരി, കോസ്റ്റും ഡിസൈനർ – മഹ്സർ ഹംസ, മേക്കപ്പ് – റോണക്സ് സേവ്യർ,
ആക്ഷൻ ഡയറക്ടർ – വിക്രം ദഹിയ, സൗണ്ട് ഡിസൈൻ – ഷിജിൻ ഹട്ടൻ , അഭിഷേക് നായർ, സൗണ്ട് മിക്സ് – ഫസൽ എ ബക്കർ,ഷിജിൻ ഹട്ടൻ , ചീഫ് അസോസിയേറ്റ് ഡയറക്ടർ – ബിനു ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, സ്റ്റിൽസ് – രോഹിത് കെ സുരേഷ്, കാസ്റ്റിംഗ് ഡയറെക്ടർ – ഗണപതി, പോസ്റ്റർ ഡിസൈൻ – യെല്ലോ ടൂത്ത്,പി ആർ & മാർക്കറ്റിങ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക