മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. മുടിയുടെ അകാലനര, ആരോഗ്യമില്ലാത്ത മുടി, വരണ്ട മുടി തുടങ്ങി പ്രശ്നങ്ങൾ അകറ്റുന്നതിന് മികച്ചൊരു പ്രതിവിധിയാണ് തേങ്ങാപ്പാൽ. തേങ്ങാപ്പാൽ ഉപയോഗിക്കേണ്ട വിധം എങ്ങനെ എന്ന് നോക്കാം.
ഒരു പാത്രത്തിൽ കുറച്ച് തേങ്ങാപ്പാൽ എടുത്ത് ചെറുതായി ചൂടാക്കുക. ഏകദേശം 15 മിനിറ്റ് നേരം ഈ തേങ്ങാ പാൽ ശിരോചർമ്മത്തിൽ മസാജ് ചെയ്യുക. ഇത് 45 മിനിറ്റ് അധിക നേരം വയ്ക്കുക. ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ച്ചയിൽ ഒരു തവണ ഇത് ചെയ്യാം.
ഒരു പാത്രത്തിൽ ഒരു കപ്പ് ടേബിൾസ്പൂൺ തേങ്ങാപാൽ, 1 ടേബിൾസ്പൂൺ കട്ടത്തൈര് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചാൽ കുഴമ്പ് പരുവത്തിൽ ഉള്ള ഒരു മിശ്രിതം ലഭിക്കും. ഈ മിശ്രിതം ശിരോചർമ്മത്തിൽ, മുടിവേരുകൾ മുതൽ മുടിയുടെ അറ്റം വരെ നന്നായി തേച്ച് പിടിപ്പിക്കുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ തല കഴുകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക