ചായ എന്നത് നമുക്ക് പ്രിയപ്പെട്ട ഒരു പാനീയമാണ്. ദിവസത്തിൽ ഒന്നിലധികം തവണ ചായ കുടിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ചായയ്ക്കൊപ്പം കഴിച്ചുകൂടാത്ത- കഴിച്ചാല്‍ നന്നല്ലാത്ത ചില ഭക്ഷണങ്ങളുമുണ്ട്. അവ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. അവ ഏതൊക്കെ എന്ന് നോക്കാം
നട്ട്സ് ആണ് ഇത്തരത്തില്‍ ചായയ്ക്കൊപ്പം കഴിക്കരുതാത്ത ഒരു ഭക്ഷണമായി വിദഗ്ധർ പറയുന്നത്. നട്ട്സ് കഴിക്കുമ്പോള്‍ ഇവയിലടങ്ങിയിരിക്കുന്ന അയേണ്‍ ശരീരത്തില്‍ പിടിക്കാതെ പോകാൻ ചായ കാരണമാകുമത്രേ.
ഇലക്കറികളാണ് അടുത്തതായി ചായയ്ക്കൊപ്പം കഴിക്കരുതാത്ത ഭക്ഷണം. ഇലക്കറികളുടെ കാര്യത്തിലും അയേണ്‍ നഷ്ടം തന്നെയാണ് പ്രശ്നം. അയേണിന്റെ മികച്ച സ്രോതസുകളാണ് ഇലക്കറികള്‍. എന്നാലിവ കഴിച്ച ഉടൻ ചായ കുടിക്കുന്നത്, അല്ലെങ്കില്‍ ചായയ്ക്ക് തൊട്ടുപിന്നാലെ ഇവ കഴിക്കുന്നത് അയേണ്‍ ലഭിക്കാതെ പോകുന്നതിന് കാരണമാകുന്നു.
ഒരുപാട് ആരോഗ്യഗുണങ്ങളുള്ളൊരു ചേരുവയാണ് മഞ്ഞള്‍. എന്നാല്‍ ചായയ്ക്കൊപ്പമോ അതിന് മുമ്പോ ശേഷമോ പെട്ടെന്ന് മഞ്ഞള്‍ അകത്തുചെല്ലുന്നത് കാര്യമായ ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക