മുടി കൊഴിയുന്നത് സ്ത്രീകളെപോലെ തന്നെ പുരുഷന്മാരെയും വളരെ ഏറെ വിഷമിപ്പിക്കുന്ന കാര്യമാണ്. ചില കാര്യങ്ങളിൽ ശ്രദ്ധ നല്കിയാല് പുരുഷന്മാരിലെ മുടി കൊഴിച്ചില്‍ ചെറുക്കാനാകും എന്നാണ് പഠനങ്ങൾ പറയുന്നത്.
മുടി കൊഴിയുന്നത് കുറക്കുന്നതിനായി ആദ്യം ചെയ്യേണ്ടത് നന്നായി വെള്ളം കുടിക്കുക എന്നതാണ് ശരീരത്തിലെ ജലാംശവും മുടിയുടെ ആരോഗ്യവും തമ്മില്‍ വലിയ ബന്ധമുണ്ട്, നിര്‍ജലീകരണം മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. പുകവലിയും മദ്യപാനവും ഉള്ളര് കൂടുതല്‍ ശ്രദ്ധിക്കുക. ഈ രണ്ട് ശീലങ്ങളും മുടി കൊഴിച്ചില്‍ വര്‍ധിപ്പിക്കും.
പുകവലിക്കുന്നതോടെ ശരീരത്തിലെ രക്തയോട്ടം കുറയും ഇത് മുടി കൊഴിയുന്നതിന് കാരണമാകും എന്ന് മാത്രമല്ല പുതിയ മുടിയുടെ വളര്‍ച്ചയെയും തടസപ്പെടുത്തും. ദിവസേന വ്യായാമങ്ങള്‍ ചെയ്യുക എന്നതും മുടിയുടെ ആരോഗ്യത്തില്‍ പ്രധാനമാണ്.
ആഴ്ചയില്‍ ഒരിക്കലെങ്കിലും തല മസാജ് ചെയ്യുന്നത് മുടി കൊഴിയുന്നതിനെ കുറക്കുന്നതിന് സഹായിക്കും. എണ്ണ ഉപയോഗിച്ചുള്ള മസാജാണ് നല്ലത്. ഇത് മുടിയെ മോയ്സ്ചുറൈസ് ചെയ്യും. ആഹാര കാര്യത്തിലും ശ്രദ്ധ വേണം. പ്രോട്ടീനും കാല്‍സ്യവും വിറ്റാമിനുകളും ധരാളം അടങ്ങിയ ഭക്ഷണണങ്ങള്‍ മുടി കൊഴിച്ചിൽ കുറക്കുകയും പുതിയ മുടി വളരാന്‍ സഹായിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക