മുടി സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഭയക്കുന്ന ഒരു വില്ലൻ ആണ് താരൻ. തലമുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ശ്രദ്ധിക്കുന്നത് തന്നെ. താരം അകറ്റാൻ ഇതാ ചില പൊടികൈകൾ.
ആര്യവേപ്പിൽ അടങ്ങിയിരിക്കുന്ന ആന്റിബാക്റ്റീരിയൽ ഘടകങ്ങൾ താരനകറ്റാൻ സഹായകമാണ്. ഒരു കപ്പ് വെള്ളത്തിൽ അൽപം ആര്യവേപ്പിന്റെ ഇലകളെടുത്ത് തിളപ്പിക്കുക. ശേഷം വെള്ളം തണുത്ത് വരുമ്പോൾ ഈ വെള്ളം ഉപയോഗിച്ച് മുടി കഴുകാം. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇങ്ങനെ ചെയ്യാം.
നിരവധി ഔഷധ ഗുണങ്ങളുള്ള ഉലുവ മുടികൊഴിച്ചിലും താരനും അകറ്റാൻ സഹായിക്കുന്നു. ഒരു ബൗളിൽ വെള്ളമെടുത്ത് അതിലേക്ക് അൽപം ഉലുവയെടുത്ത് കുതിർക്കാൻ വയ്ക്കുക. ഒരു രാത്രി കുതിർത്തതിനു ശേഷം അടുത്തദിവസം രാവിലെ അരച്ച് പേസ്റ്റ് പരുവത്തിലാക്കുക. ഇതിലേക്ക് അൽപം നാരങ്ങാനീരു കൂടി ചേർക്കുക. ഇനി ഈ മിശ്രിതം അരമണിക്കൂറോളം തലയിൽ പുരട്ടിവെക്കാം. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
താരനെ എളുപ്പത്തിൽ അകറ്റാനുള്ള വഴികളിലൊന്നാണ് തൈര്. ആദ്യം അൽപം തൈരെടുത്ത് ശിരോചർമത്തിൽ പുരട്ടാം. ഒരുമണിക്കൂറോളം തലയിൽ വച്ചതിനുശേഷം ഷാംപൂ ഉപയോഗിച്ച് നീക്കം ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക