പ്രശസ്ത സംവിധായകൻ ലോകേഷ് കനകരാജിന്റെ പ്രൊഡക്ഷൻ ഹൗസ് ജി സ്ക്വാഡ് അവതരിപ്പിക്കുന്ന ആദ്യ സിനിമയാണ് ഫൈറ്റ് ക്ലബ്. ഇപ്പോൾ ഇതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവന്നിരിക്കുകയാണ്. അബ്ബാസ് എ റഹ്മത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ‘ഉറിയടി’ വിജയ് കുമാറാണ് നായകൻ. ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്. ആദിത്യയാണ് ചിത്രം നിർമ്മിക്കുന്നത്.
ഗോവിന്ദ് വസന്തയുടെ സംഗീത സംവിധാനത്തില്‍ കപില്‍ കപിലനും കീര്‍ത്തന വൈദ്യനാഥനും ചേര്‍ന്ന് കാര്‍ത്തിക് നേഥയുടെ വരികളില്‍ ആലപിച്ച ‘യാരും കാണാത’ എന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്.
തന്റെ സുഹൃത്തുക്കളിൽ നിന്നും സഹായികളിൽ നിന്നുമുള്ള ക്രിയേറ്റീവ് ആശയങ്ങൾ പ്രചോദിപ്പിക്കാനും അവരുടെ ചിത്രങ്ങൾ ജി സ്ക്വാഡിലൂടെ പ്രേക്ഷകരിലെത്തിക്കാനും ലോകേഷ് കനകരാജ് തുടക്കം കുറിക്കുന്ന ആദ്യ ചിത്രമാണ് ഫൈറ്റ് ക്ലബ്.
സിനിമാട്ടോഗ്രാഫർ : ലിയോൺ ബ്രിട്ടോ, എഡിറ്റർ കൃപകരൺ, കഥ: ശശി, തിരക്കഥ : വിജയ്കുമാർ , ശശി, അബ്ബാസ് എ റഹ്മത്, ആർട്ട് ഡയറക്ടർ : ഏഴുമലൈ ആദികേശവൻ, സ്റ്റണ്ട് : വിക്കി, അമ്രിൻ അബുബക്കർ, സൗണ്ട് ഡിസൈൻ /എഡിറ്റർ : രംഗനാഥ് രവി, സൗണ്ട് മിക്സിങ് : കണ്ണൻ ഗണപത്, കൊറിയോഗ്രാഫി : സാൻഡി, എക്സികുട്ടീവ് പ്രൊഡ്യൂസർ : ആർ ബാലകുമാർ, ക്രിയേറ്റിവ് പ്രൊഡ്യൂസർ : വിജയ് കുമാർ. 2023 ഡിസംബറിൽ ചിത്രം തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ : പ്രതീഷ് ശേഖർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക