ഔഷധ ഗുണങ്ങളുടെ പേരിൽ കാലാകാലങ്ങളായി ഉപയോഗിച്ചു വരുന്ന ഒരു സുഗന്ധവ്യജ്ഞനമാണ് മഞ്ഞൾ. ഹല്‍ദി വാട്ടര്‍ അഥവാ മഞ്ഞള്‍ ചേര്‍ത്ത വെള്ളം പതിവായി കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ് എന്നാണ് ന്യൂട്രീഷ്യന്മാര് പറയുന്നത്.
മഞ്ഞൾ വെള്ളത്തിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ബാക്റ്റീരിയ ഉണ്ടാക്കുന്ന രോഗങ്ങളെ തടയാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നത് നല്ലതാണ്.
ശരീരത്തിന് ദോഷകരമായ കൊളസ്ട്രോളായ എൽഡിഎൽ ഉൾപ്പെടെയുള്ള കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും മഞ്ഞളിലെ കുർക്കുമിൻ സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മഞ്ഞള്‍ വെള്ളം സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് മഞ്ഞള്‍. നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് മഞ്ഞളിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് പറയാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക