തൊടുപുഴ: ഇടുക്കിയിൽ പൂപ്പാറയ്ക്ക് സമീപം ബസ് അപകടത്തിൽപ്പെട്ട് 15 പേർക്ക് പരിക്ക്. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസ് ആണ് അപകടത്തിൽപ്പെട്ടത്.
മധുരയിൽ നിന്നു മൂന്നാറിലേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ പാറക്കെട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക