സംവിധായകന് ലോകേഷ് കനകരാജിന്റെ പ്രൊഡക്ഷന്‍ ഹൗസ് ജി സ്ക്വാഡ് നിര്‍മ്മിക്കുന്ന ആദ്യ ചിത്രം ‘ഫൈറ്റ് ക്ലബ്’ ഡിസംബര്‍ 15 മുതല്‍ തിയറ്ററുകളിലെത്തും. അബ്ബാസ് എ. ഹ്മത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസാണ്.
‘ഉറിയടി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിജയ് കുമാര്‍ നായകനായെത്തുന്ന ചിത്രത്തില്‍ കാര്ത്തികേയന് സന്താനം, ശങ്കര്‍ ദാസ്, മോനിഷ തുടങ്ങിയവരാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത്. ശശി, വിജയ്കുമാര്‍, അബ്ബാസ് എ റഹ്മത് എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണങ്ങള്‍ തയ്യാറാക്കിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ടീസര്‍ എന്നിവ വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ഛായാഗ്രഹണം: ലിയോണ്‍ ബ്രിട്ടോ, ചിത്രസംയോജനം: പി കൃപകരന്‍, കലാസംവിധാനം: ഏഴുമലൈ ആദികേശവന്, സ്റ്റണ്ട്: വിക്കി, അമ്രിന് അബുബക്കര്‍, സൗണ്ട് ഡിസൈനിംഗ്/എഡിറ്റിംഗ്: രംഗനാഥ് രവി, സൗണ്ട് മിക്സിങ്: കണ്ണന് ഗണപത്, കൊറിയോഗ്രാഫി: സാന്‍ഡി, എക്സികുട്ടീവ് പ്രൊഡ്യൂസര്‍: ആര് ബാലകുമാര്‍, ക്രിയേറ്റിവ് പ്രൊഡ്യൂസര്‍: വിജയ് കുമാര്‍, വസ്ത്രാലങ്കാരം: ദിനേശ് മനോഹരന്, മേക്കപ്പ്: രഗു റാം, വേല്മുരുകന്, പബ്ലിസിറ്റി ഡിസൈനര്‍: കബിലന്
പ്രതികരിക്കാൻ ഇവിടെ എഴുതുക