2025 ഒക്ടോബര്‍ മാസം മുതല്‍ ട്രക്കുകളില്‍ എസി ക്യാബിന് നിര്‍ബന്ധമാക്കുമെന്ന് റിപ്പോര്‍ട്ട്. 2025 ഒക്ടോബര്‍ ഒന്നിനോ അതിന് ശേഷമോ നിര്‍മ്മിക്കുന്ന എല്ലാ പുതിയ ട്രക്കുകളിലും ഡ്രൈവര്‍മാര്‍ക്കായി എസി ക്യാബിനുകള്‍ നിര്‍ബന്ധമാക്കും. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.
എയര്‍ കണ്ടീഷനിംഗ് സിസ്റ്റം ഘടിപ്പിച്ച ക്യാബിന്റെ ടെസ്റ്റിംഗ് ഐഎസ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. ട്രക്കുകളുടെ ക്യാബിനുകളില്‍ എയര്‍ കണ്ടീഷനിംഗ് സംവിധാനം നിര്‍ബന്ധമാക്കുന്നതിനുള്ള കരട് വിജ്ഞാപനം അംഗീകരിച്ചതായി ജൂലൈയില്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു.
ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട മേഖലകളിലൊന്നായ ഗതാഗത മേഖലയില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അവരുടെ തൊഴില്‍ സാഹചര്യങ്ങളും മാനസികാവസ്ഥയും സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക