ഡല്‍ഹി: 1980 മുതല്‍ കശ്മീരിലുണ്ടായ മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് എസ്.കെ കൗള്‍ ആണ് അന്വേഷണം നടത്താന്‍ സമിതി(ട്രൂത്ത് ആന്റ് റികൊണ്സിലേഷന് കമ്മിറ്റി) രൂപീകരിക്കാന്‍ ശുപാര്‍ശ ചെയ്തത്.
1980-ക്ക് ശേഷം ഭരണകൂടവും ഭരണബാഹ്യശക്തികളും കശ്മീരില്‍ നടത്തിയ മനുഷ്യാവകാശ ധ്വംസനങ്ങളില്‍ അന്വേഷണം നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അനുരഞ്ജനത്തിനായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും പക്ഷപാതരഹിതമായ വസ്തുതാന്വേഷണ- അനുരഞ്ജന സമിതി രൂപീകരിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
സംഭവങ്ങളുടെ വൈകാരികത കണക്കിലെടുത്ത് ഈ കമ്മിറ്റി എങ്ങനെ വേണമെന്നത് സര്‍ക്കാരിനു തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. ആഭ്യന്തര കലഹങ്ങള്‍ക്ക് ശേഷം ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും മറ്റിടങ്ങളിലെയും പല രാജ്യങ്ങളിലും ഇത്തരം കമ്മീഷനുകള്‍ രൂപീകരിച്ചിട്ടുണ്ട്. അവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ആരോപണങ്ങള്‍ അന്വേഷിക്കാനും നീതി വിതരണത്തിലൂടെ സമുദായങ്ങള്‍ക്കിടയില്‍ സമാധാനം പുനഃസ്ഥാപിക്കാനും ഇത് സഹായിക്കുമെന്നും കോടതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക