എല്ലാ രാശിചിഹ്നങ്ങൾക്കും അതിന്റെതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ അത് സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ സമ്പൂർണ രാശിഫലം നോക്കാം.
മേടം: കാര്യപരാജയം, അപകടഭീതി, ശരീരക്ഷതം, നഷ്ടം, മനഃപ്രയാസം, ഇച്ഛാഭംഗം, ശത്രുശല്യം ഇവ കാണുന്നു. സുഹൃത്തുക്കൾ വാക്കു പാലിക്കാതിരിക്കാം.
ഇടവം: കാര്യവിജയം, സന്തോഷം, മത്സരവിജയം, സുഹൃദ്സമാഗമം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
മിഥുനം: കാര്യവിജയം, പരീക്ഷാവിജയം, ആരോഗ്യം, സുഹൃദ്സമാഗമം, മത്സരവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
കർക്കടകം: കാര്യപരാജയം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, ഉദരവൈഷമ്യം, അലച്ചിൽ, െചലവ് ഇവ കാണുന്നു.
ചിങ്ങം: കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാപരാജയം, മനഃപ്രയാസം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
കന്നി: കാര്യവിജയം, സ്ഥാനലാഭം, അനുകൂലസ്ഥലംമാറ്റയോഗം, അഭിമാനം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
തുലാം : കാര്യപരാജയം, വാഗ്വാദം, തർക്കം, ഇച്ഛാഭംഗം, ശരീരക്ഷതം, ശത്രുശല്യം ഇവ കാണുന്നു.
വൃശ്ചികം: കാര്യവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, യാത്രാവിജയം, അംഗീകാരം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം.
ധനു: കാര്യപരാജയം, ശരീരസുഖക്കുറവ്, യാത്രാപരാജയം, ചെലവ്, ഇച്ഛാഭംഗം, മനഃപ്രയാസം ഇവ കാണുന്നു. .
മകരം: കാര്യവിജയം, സന്തോഷം ശത്രുക്ഷയം, തൊഴിൽ ലാഭം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു.
കുംഭം: കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം, നിയമവിജയം, ബന്ധുസമാഗമം, ഉപയോഗസാധനലാഭം ഇവ കാണുന്നു.
മീനം: കാര്യപരാജയം, നഷ്ടം, മനഃപ്രയാസം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക