പാലക്കാട്: പാലക്കാട് പോലീസ് ആസ്ഥാനത്ത് പോലീസുകാർ തമ്മിലടിച്ച സംഭവത്തിൽ നടപടിയുമായി ജില്ലാ പോലീസ് മേധാവി. രണ്ടു പൊലീസ് ഉദ്യോഗസ്ഥരെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സ്പെഷൽ ബ്രാഞ്ച് ഓഫീസിലെ സിപിഒമാരായ ധനേഷ്, ദിനേശ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
വ്യക്തിപരമായ തർക്കത്തെ തുടർന്നാണ് സുഹൃത്തുക്കളായ ധനേഷും ദിനേശും ഏറ്റുമുട്ടിയതെന്നാണ് പറയുന്നത്. റെക്കോർഡ്സ് റൂമിൽ വച്ചായിരുന്നു സംഘർഷം.
കത്തി കുത്ത് ഉൾപ്പെടെ സംഭവിച്ചിട്ടും പോലീസ് കേസെടുക്കാൻ മടിച്ചിരുന്നു. അടിപിടി മാത്രമാണുണ്ടായതെന്നാണ് പോലീസിന്റെ വാദം.
ഇരുവർക്കുമെതിരെ വകുപ്പുതല അന്വേഷണം ഉണ്ടാകും. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും എസ് പി വിശദമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക