കിയ എസ്യുവി സോണറ്റിന്റെ പുതിയ മോഡൽ ഡിസംബർ 14 ന് എത്തും. ചില മാറ്റങ്ങൾ വരുത്തി പുതിയ ഫീച്ചറുകളുമായി എത്തുന്ന സോണറ്റിന് ഡീസൽ മാനുവലുമുണ്ടാകും. എംടി, ഐഎംടി, എടി ഗിയർബോക്സുകളിലാകും സോണറ്റ് എത്തുക.
അതെസമയം, പുതിയ സോനെറ്റിന്റെ വിലനിർണ്ണയം വരുന്ന വർഷത്തിന്റെ തുടക്കത്തിൽ പരസ്യമാക്കുമെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.
കിയ, സോണറ്റിനെ 2020ൽ വിപണിയിലെത്തിക്കുമ്പോൾ ഡീസൽ മാനുവൽ ഗിയർബോക്സുണ്ടായിരുന്നു. എന്നാൽ പിന്നീട് മാനുവൽ നിർത്തി ക്ലച്ചില്ലാത്ത ഐഎംടി എന്ന സെമി ഓട്ടമാറ്റിക് ഗിയർബോക്സ് മാത്രമായി. മാനുവൽ ഇല്ലാത്തത് വിൽപനയെ പ്രതികൂലമായി ബാധിക്കുന്നു എന്ന തിരിച്ചറിവായിരിക്കാം പുതിയ തലമുറയിൽ എംടി ഉൾപ്പെടുത്തിയത്.
ഡയമണ്ട് കട്ട് ഡിസൈനുള്ള 16 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകളാണ് പുതിയ സോണറ്റിന്റെ ഭംഗി. ടാൻ, കറുപ്പ് ഇന്റീരിയർ ഡിസൈൻ സമൃദ്ധവും മനോഹരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.
പുതിയ ബംബറും ഹൈഡ്ലാംപ് യൂണിറ്റ്, എൽഇഡി ഡേടൈം റണ്ണിങ് ലാംപ്, ഫോഗ് ലാംപ്, പുതിയ ടെയിൽ ലാംപ്, 360 ഡിഗ്രി ക്യാമറ, എഡിഎസ് സ്യൂട്ട്, 10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും സോണറ്റിലുണ്ട്. നവീകരിച്ച LED ഡേടൈം റണ്ണിംഗ് ലാമ്പുകളും ഫോഗ് ലാമ്പുകളും ദൃശ്യപരത വർദ്ധിപ്പിക്കുന്നു.
പുതുക്കിയ സോണറ്റിൽ യാത്രക്കാർക്ക് മികച്ച സുഖസൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. കത്തുന്ന ചൂടിൽ അല്ലെങ്കിൽ ലോംഗ് ഡ്രൈവ് ചെയ്യുമ്പോൾ, ഈ സീറ്റുകൾ ഡ്രൈവർക്കും മുൻസീറ്റ് യാത്രക്കാർക്കും കൂടുതൽ വിശ്രമവും ആസ്വാദ്യകരവുമായ യാത്ര വാഗ്ദാനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക