സാന്‍ഫ്രാന്‍സിസ്കോ: ശമ്പള വിവേചനവുമായി ബന്ധപ്പെട്ട് ഡിസ്നിക്കെതിരെ നിയമനടപടിയ്ക്ക് 9,000 വനിതാ ജീവനക്കാര്‍ക്ക് അനുമതി നല്കി യുഎസ് ജഡ്ജി. 2015 മുതല്‍ കമ്പനിയില്‍ വൈസ് പ്രസിഡന്റിന് താഴെയുള്ള യൂണിയന് ഇതര സ്ഥാനങ്ങളില്‍ ജോലി ചെയ്തിരുന്ന വനിതാ ഡിസ്നി ജീവനക്കാര്‍ ഈ കേസില്‍ ഉള്‍പ്പെടുന്നു. അതേസമയം, കോടതി വിധിയില്‍ നിരാശയുണ്ടെന്ന് ഡിസ്നി പ്രതികരിച്ചു.
ഡിസ്നിലാന്‍ഡ് ഹോട്ടല്‍, തീം പാര്‍ക്കുകള്‍, ക്രൂയിസ് ലൈന്‍, ഡിസ്നി ഫിലിം ആന്‍ഡ് ടിവി സ്റ്റുഡിയോകള്‍, എബിസി, മാര്‍വല്‍, ലൂക്കാസ് ഫിലിം, മറ്റ് യൂണിറ്റുകള്‍ എന്നിവിടങ്ങളിലെ വനിതാ ജീവനക്കാരാണ് കേസ് കൊടുത്തിരിക്കുന്നതെന്നാണ് വെറൈറ്റി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാലിഫോര്‍ണിയയിലെ തുല്യവേതന നിയമത്തിന് കീഴില്‍ വരുന്ന ഏറ്റവും വലിയ നിയമനടപടിയാണിത്. കേസ് കൈകാര്യം ചെയ്യാന്‍ പറ്റാത്ത വിധം വ്യാപിച്ചതാണെന്ന ഡിസ്നിയുടെ വാദങ്ങളെ കോടതി തള്ളി. അടുത്ത വര്‍ഷം ഒക്ടോബറിനും മുമ്പ് വിചാരണ നടക്കുമെന്നാണ് പ്രതീക്ഷ.
നാല് വര്‍ഷമായി ഈ സ്ത്രീകളെ ഡിസ്നി കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ ഇവരുടെ ജോലിയെ ഇഷ്ടപ്പെടുന്നു, ഡിസ്നിയെയും ഇഷ്ടപ്പെടുന്നു, എന്നാല്‍ അവര്‍ക്ക് അവരുടെ ജോലിസ്ഥലത്ത് മതിയായ പരിഗണനയോ ബഹുമാനമോ ലഭിക്കുന്നില്ലെന്ന് പരാതിക്കാരുടെ അഭിഭാഷകന് ലോറി ആന്‍ഡ്രൂസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക