ഫിറ്റ്നസിന് വളരെയേറെ പ്രധാന്യം കൊടുക്കുന്നവരാണ് നമ്മളില്‍ പലരും. ശരീരത്തിലെ മസിലുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്നുമുണ്ട്. സിക്സ് പാക്ക് അല്ലെങ്കില്‍ നല്ല മസില് ഉണ്ടായാല്‍ മതിയെന്ന് ആഗ്രഹിക്കുന്നവരാണ് ചെറുപ്പക്കാരില്‍ ഭൂരിഭാഗം പേരും. എന്നാല്‍ ആരോഗ്യമുളള മസിലുകള്‍ ഉണ്ടാവാന്‍ പോഷകാഹാരം അടങ്ങിയ ആഹാരമാണ് കഴിക്കേണ്ടത്. മസില് വളരാനും പേശീബലം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ഭക്ഷണങ്ങള്‍ പരിചയപ്പെടാം.
സോയാബീന്‍സ് മസില് കൂടാന്‍ സഹായിക്കുന്നുണ്ട്. സോയാബീന്‍സില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കാര്‍ബോ കുറവും ഫൈബര്‍ ധാരാളമുള്ളതുമായ ഇവ പതിവായി കഴിക്കുന്നത് മസില് കൂടാന്‍ സഹായിക്കും. പ്രോട്ടീനും വിറ്റാമിനുകളും മിനറലുകളും അടങ്ങിയ പനീര്‍ മസില് വെയ്ക്കാന്‍ സഹാഹിക്കും.
പ്രോട്ടീനും ഫൈബറും മിനറലുകളും ധാരാളം അടങ്ങിയതാണ് വെള്ളക്കടല. അതിനാല്‍ ഇവ കഴിക്കുന്നതും മസില് കൂടാന്‍ സഹായിക്കും. പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നിലക്കടല കഴിക്കുന്നതും മസിലിന് നല്ലതാണ്. 100 ഗ്രാം വേവിച്ച ചെറുപയറില്‍ 19 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും കഴിക്കാം. പുരുഷന്മാര്ക്ക് മസില് വളര്‍ച്ചയ്ക്കും ആരോഗ്യത്തിനുമെല്ലാം ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണ്.
പ്രോട്ടീനുകളുടെ കലവറയാണ് നട്സ്. അതിനാല്‍ ഇവ പതിവായി കഴിക്കുന്നതും മസില് വയ്ക്കാന്‍ സഹായിക്കും. ചിക്കന്‍ ബ്രെസ്റ്റ്, മസില് ഉണ്ടാകാന്‍ സഹായിക്കും. ഇതില്‍ പ്രോട്ടീനും വൈറ്റമിന്‍ ബി, വൈറ്റമിന്‍ ബി 6 എന്നിവയുമുണ്ട്. ഇത് ശരീരത്തിന് മൊത്തത്തിലുള്ള ആരോഗ്യം നല്കുന്നു. കടല്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍ പ്രോട്ടീന്റെ ഉറവിടമായ ചെമ്മീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ല്യൂസിന്‍ എന്ന അമിനോ ആസിഡ് ചെമ്മീനില്‍ ധാരാളമായുണ്ട്. ഇത് പേശീവളര്‍ച്ചയ്ക്ക് സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക