കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് 45,320 രൂപയിലാണ് വ്യാപാരം.ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,665 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണം പവന് 40 രൂപ കുറഞ്ഞ് 37,560 രൂപയിലും ഗ്രാമിന് അഞ്ചുരൂപ കുറഞ്ഞ് 4,695 രൂപയിലുമെത്തി. ആഗോള വിപണിയിലെ വിലയിടിവാണ് കേരളത്തിലെ സ്വര്‍ണ വിലയിലും പ്രതിഫലിക്കുന്നത്. സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,979.59 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച 1,979.57 ഡോളറിലാണ് സ്വര്‍ണം വ്യാപാരം അവസാനിപ്പിച്ചത്.
ഡിസംബര്‍ ഒന്നിന് പവന് 46,160 രൂപ എന്ന നിരക്കിലായിരുന്നു സ്വര്‍ണവിപണി ആരംഭിച്ചത്. നാലാം തിയതി വില 47,080 രൂപ എന്ന റെക്കാര്‍ഡ് നിരക്കിലേക്ക് ഉയര്‍ന്നു. എന്നാല്‍ പിന്നീട് തുടര്‍ച്ചയായ ഇടിവാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച പവന് 800 രൂപ കുറഞ്ഞു. ബുധനാഴ്ച 320 രൂപ കുറഞ്ഞ് 45,960 ലേക്ക് വന്ന സ്വര്‍ണം വ്യാഴം, വെള്ളി ദിവസങ്ങളില്‍ നേരിയ തോതില്‍ മുന്നേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക