ധാരാളം പോഷകഗുണങ്ങളാല്‍ സമ്പന്നമാണ് കിവി. ഫോളിക് ആസിഡ്, കാത്സ്യം, കോപ്പര്‍, അയണ്‍, സിങ്ക് എന്നിവ കിവി പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ദഹനത്തിന് കിവി സഹായിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. വൈറ്റമിന്‍ സിയാല്‍ സമ്പന്നമായതിനാല്‍ തന്നെ കിവി പഴം കഴിക്കുന്നത് രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ ഏറെ സഹായിക്കും
അതുപോലെ തന്നെ ഹൃദയാരോഗ്യത്തിന് ഗുണകരമാകുന്ന പല ഘടകങ്ങളും കിവി പഴത്തിലുള്പ്പെട്ടിരിക്കുന്നു. ദഹനത്തെ എളുപ്പത്തിലാക്കുന്ന ഫൈബറിന്റെ മികച്ചൊരു സ്രോതസാണ് കിവി. അതിനാല്‍ ദഹനപ്രശ്നങ്ങളുള്ളവര്‍ക്കും കിവി നല്ലതാണ്. കിവിയിലുള്ള ‘ഫൈറ്റോന്യൂട്രിയന്റ്സ്’ഉം ‘ആന്റി-ഓക്സിഡന്റ്സ്’ഉം ക്യാന്‍സര്‍ പ്രതിരോധത്തിന് സഹായിക്കുമെന്ന് പറയപ്പെടുന്നു.
വൈറ്റമിന്‍ സി കാര്യമായി അടങ്ങിയിട്ടുണ്ട് എന്നതിനാല്‍ തന്നെ കിവി ശ്വാസകോശാരോഗ്യത്തിനും ഏറെ നല്ലതാണ്. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും അവരുടെ ഡയറ്റിലുള്‍പ്പെടുത്താവുന്ന ഭക്ഷണമാണ് കിവി പഴം. കലോറി കുറഞ്ഞ, ഫൈബര്‍ കാര്യമായി അടങ്ങിയതിനാലാണിത്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും കാഴ്ചാശക്തി വര്ധിപ്പിക്കുന്നതിനുമെല്ലം കിവി പഴം നല്ലതാണ്. കിവിയിലുള്ള വൈറ്റമിന്‍-സി, വൈറ്റമിന്‍- ഇ എന്നിവയാണിതിന് സഹായകമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക