വീട്ടിൽ മിക്ക കറികളിലെയും പ്രധാന ചേരുവയാണ് സവാള. എന്നാൽ പലര്‍ക്കും സവാള അരിയുന്നത് അത്ര ഇഷ്ടമുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ സവാള നമുക്ക് കുറച്ചധികം അരിഞ്ഞ് സൂക്ഷിക്കാവുന്നതാണ്. എന്നാല്‍ അരിഞ്ഞ സവാള എങ്ങനെ സൂക്ഷിക്കാം എന്ന് പലര്‍ക്കും അറിയില്ല. ഇത് ചീഞ്ഞ് പോകുന്നത് തന്നെയാണ് പ്രധാന കാരണം.
അരിഞ്ഞ ഉള്ളി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഇത് മുറിച്ചോ അല്ലെങ്കില്‍ എയര്‍ ടൈറ്റ് കണ്ടെയ്നറിലോ പ്ലാസ്റ്റിക് ബാഗിലോ സിപ്പ് ലോക്ക് ഉപയോഗിച്ച് സൂക്ഷിക്കാവുന്നതാണ്.
ഇത്തരത്തില്‍ ഉള്ളി പത്ത് ദിവസം ഫ്രഷ് ആയി സൂക്ഷിക്കാം. എന്നാല്‍ ഇതുപോലെ വേവിച്ച ഉള്ളി ഫ്രിഡ്ജില്‍ വച്ചാല്‍ നാല് ദിവസം വരെ മാത്രമേ നല്ലതായിരിക്കൂ.
അരിഞ്ഞ ഉള്ളി ഒരു പേപ്പര്‍ ബാഗിലോ തുറന്ന കൊട്ടയിലോ ധാരാളം ദ്വാരങ്ങളോ വായു കടക്കാത്ത പാത്രത്തിലോ സൂക്ഷിക്കുന്നതും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക