ന്യൂഡല്‍ഹി: ലോക്സഭയിൽ സഭ നടപടികൾ തടസ്സപ്പെടുത്തിയതിന് കേരളത്തിൽ നിന്നുള്ള നാല് എംപിമാരടക്കം 6 പേരെ സ്പീക്കർ സസ്പെൻഡ് ചെയ്തു. ഡീൻ കുര്യാക്കോസ്, ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, ഹൈബി ഈഡൻ, വി.കെ.ശ്രീകണ്ഠൻ, ബെന്നി ബഹന്നാൻ എന്നിവരെയാണ് ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.
‘സഭയുടെ നിര്‍ദേശങ്ങള്‍ അവഗണിച്ച ടി.എന്‍.പ്രതാപന്, ഹൈബി ഈഡന്, എസ്.ജ്യോതിമണി, രമ്യ ഹരിദാസ്, ഡീന്‍ കുര്യാക്കോസ് എന്നിവരുടെ പെരുമാറ്റം ഗൗരവമായാണ് സഭ കാണുന്നത്. ഇവരെ ശേഷിക്കുന്ന കാലയളിലേക്ക് സസ്പെന്‍ഡ് ചെയ്തതായി അറിയിക്കുന്നു’, പ്രഹ്ളാദ് ജോഷി പറഞ്ഞു. ടി.എന്‍ പ്രതാപന്, ഡീന്‍ കുര്യക്കോസ്, ഹൈബി ഈഡന് എന്നീ കോണ്‍ഗ്രസ് എം.പി.മാര്‍ക്ക് സ്പീക്കര്‍ പേരെടുത്തുപറഞ്ഞ് മുന്നറിയിപ്പും നല്‍കിയിരുന്നു.
ബുധനാഴ്ചയുണ്ടായ സുരക്ഷാവീഴ്ചയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക