കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിലെ സുരക്ഷാവീഴ്ചയിൽ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് ബഹളം വെച്ച എംപിമാർക്ക് സസ്പെൻഷൻ. കേരളത്തിൽ നിന്നുള്ള ആറു പേരടക്കം 15 പേർക്കാണ് സസ്പെൻഷൻ.
കേരളത്തിൽ നിന്നുള്ള ഡീൻ കുര്യാക്കോസ്, ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്,ഹൈബി ഈഡൻ, വി കെ ശ്രീകണ്ഠൻ, ബെന്നി ബഹനാൻ എന്നിവരെയാണ് സ്പീക്കർ സസ്പെൻഡ് ചെയ്തത്.
തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാനെയും നേരത്തെ രാജ്യസഭയിൽ ചെയറിന് മുന്നിലെത്തി പ്രതിഷേധിച്ചതിന് സസ്പെൻഡ് ചെയ്തിരുന്നു. സഭയിൽ ബഹളം വെച്ച് സഭ നടപടികൾ തടസ്സപ്പെടുത്തിയതിനാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക