സാംസങ് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഹൈ റിസ്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ഗ്യാലക്സി എസ്23 അള്‍ട്ര ഉള്‍പ്പെടെയുള്ള ഫോണ്‍ ഉപയോഗിക്കുന്നവരെയടക്കം ബാധിക്കുന്ന സുരക്ഷാ ഭീഷണികളാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്നത്.
കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഓഫ് ഇന്ത്യയാണ് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സി.ഇ.ആര്.ടി-ഇന്‍, ‘വള്‍നറബിലിറ്റി നോട്ട് CIVN-2023-0360’ എന്ന് ലേബല്‍ ചെയ്തിരിക്കുന്ന മുന്നറിയിപ്പില്‍, ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ 11, 12, 13, 14 എന്നിവ അടിസ്ഥാനമാക്കിയുള്ള ഓപറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാംസങ് ഫോണുകളെ ബാധിക്കുന്ന ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളെ കുറിച്ചാണ് പറയുന്നത്.
ആന്‍ഡ്രോയ്ഡ് 11 മുതല്‍ ഏറ്റവും പുതിയ 14 വരെയുള്ള പതിപ്പുകളിലുള്ള ഫോണില്‍ ഒന്നിലധികം സുരക്ഷാ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കണ്ടെത്തിയ പിഴവുകള്‍ സൈബര്‍ കുറ്റവാളികളെ ഫോണിലെ നിയന്ത്രണങ്ങള്‍ മറികടക്കാനും സെന്‍സിറ്റീവ് വിവരങ്ങള്‍ ആക്സസ് ചെയ്യാനും സഹായിക്കുന്നതാണെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക