പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തയാളെ മുൻ സൈനികൻ വെടിവെച്ചതായി റിപ്പോർട്ട്. സംഭവത്തിൽ സൈനികൻ അറസ്റ്റിലായി എന്നാണ് പുറത്ത് വരുന്ന വിവരം. ഡൽഹിയിലെ ബുരാരിയിലാണ് സംഭവം.
47 കാരനായ മുൻ സൈനികന്റെ ആക്രമണത്തിൽ മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രി 9.45നാണ് സംഭവം. ബുരാരിയിൽ നിന്നുള്ള വിമുക്തഭടൻ രവീന്ദ്രയാണ് അറസ്റ്റിലായത്. മദ്യലഹരിയിൽ പൊതുസ്ഥലത്ത് മൂത്രമൊഴിച്ച രവീന്ദ്രയെ രണ്ടു പേർ ചോദ്യം ചെയ്തു. ഇതേതുടർന്ന് മൂവരും തമ്മിൽ തർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ വെടിവയ്പ്പിൽ കലാശിക്കുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
രവീന്ദ്ര തന്റെ കയ്യിൽ കരുതിയ തോക്ക് ഉപയോഗിച്ച് രണ്ടു റൗണ്ട് വെടിയുതിർത്തു. രവീന്ദ്രയുടെ മർദനത്തിൽ മറ്റൊരാൾക്കും പരുക്കേറ്റിട്ടുണ്ട്. ഇരുവരും ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക