ശപുഷ്പങ്ങളിൽ ഒന്നാണ് മുക്കുറ്റി. എണ്ണിയാലൊതുങ്ങില്ല മുക്കുറ്റിയുടെ ഔഷധ ഗുണങ്ങൾ. നമ്മുടെ വീടിന്റെ മുറ്റത്തും പറമ്പുകളിലും സുലഭമായി കണ്ടു വരുന്ന നിലത്തോടു പറ്റി വളരുന്ന ഇതിന് ചെറിയ മഞ്ഞപ്പൂക്കളുണ്ടാകും. പൂജകള്‍ക്കും ആചാരാനുഷ്ഠാനങ്ങള്ക്കുമെല്ലാം മരുന്നായി ഉപയോഗിയ്ക്കുന്ന ഒന്നാണിത്. എന്നാൽ കുഞ്ഞനാണെങ്കിലും മുക്കുറ്റി ആൾ നിസാരക്കാരനല്ല. ഗുണങ്ങൾ നിരവധിയാണ്. നോക്കാം മുക്കുറ്റിയുടെ ഗുണങ്ങൾ.
തേനീച്ച, കടന്നൽ തുടങ്ങി ചെറിയ വിഷ ജീവികളുടെ കടിയേറ്റാൽ മുക്കുറ്റി അരച്ച് വിഷബാധയേറ്റ സ്ഥലത്ത് പുരട്ടുന്നത് നല്ലതാണ്. ഇതു അരച്ചു കഴിക്കുന്നതും വിഷത്തെ തടഞ്ഞു നിർത്താൻ സഹായിക്കുന്നു.
കുട്ടികളെന്നോ മുതിർന്നവരെന്നോ വേർത്തിരിവില്ലാതെ ഇന്ന് എല്ലാവർക്കും പെട്ടന്ന് വരുന്ന രോഗങ്ങളിലൊന്നാണ് പ്രമേഹം. ഈ രോഗത്തിന് നല്ലൊരു പ്രതിവിധിയാണ് മുക്കുറ്റി. ഇത് വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുന്നതും ഇലകൾ ചവച്ചരച്ച് കഴിക്കുന്നതും പ്രമേഹം കുറയ്ക്കാൻ സഹായിക്കുന്നു.
വയറുവേദനയ്ക്കും വയറിളക്കത്തിനും ഉത്തമ പരിഹാരമാണ് മുക്കുറ്റി. ഇതിന്റെ ഇലകൾ അരച്ച് മോരിൽ ചേർത്ത് കുടിക്കുന്നത് വയറിളക്കത്തിന് ആശ്വാസം നൽകും. ഇതിനുപുറമെ വയറിനുണ്ടാകുന്ന അണുബാധകളും അസുഖങ്ങളും തടയാനും വയറുവേദന മാറാനും ഈ സസ്യം ഏറെ ഉത്തമമാണ്.
മുക്കുറ്റി വേരോടെ അരച്ച് തേനിനൊപ്പം കഴിക്കുന്നത് ചുമയ്ക്ക് ആശ്വാസം നൽകുന്നു. കഫക്കെട്ട് നീക്കം ചെയ്യുന്നതിനും ഉത്തമമാണ് മുക്കുറ്റി ചെടി. നെഞ്ചിലെ ഇൻഫെക്ഷൻ മാറ്റിയെടുക്കാൻ മുക്കുറ്റിയുടെ ഇല കഴിക്കാം.
ശരീരത്തിലേൽക്കുന്ന ചെറിയ മുറിവുകൾ, പൊള്ളലുകൾ എന്നിവ ഉണക്കുന്നതിന് ഉത്തമമാണ് മുക്കുറ്റി. ഇത് അരച്ച് മുറിവുകളിലും പൊള്ളലേറ്റ ഭാഗങ്ങളിലും പുട്ടുന്നത് നീറ്റലും ചൊറിച്ചിലും കുറയ്ക്കാനും അണുബാധയുണ്ടാകുന്നത് തടയാനും സഹായിക്കുന്നു. ഇതിന്റെ ഇലകൾ ചൂടാക്കി മുറിവുകൾക്ക് മീതെ വച്ചു കെട്ടുന്നതും നല്ലതാണ്.
ആയുര്‍വേദ പ്രകാരം ശരീരത്തിലെ വാത, പിത്ത, കഫ ദോഷങ്ങള്‍ നീക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. ഇവ ബാലന്‍സ് ചെയ്താല്‍ തന്നെ രോഗ വിമുക്തി നേടാം. ഇതിനു സഹായിക്കുന്ന, ശരീരത്തിന് തണുപ്പു നല്കുന്ന ഒന്നാണു മുക്കുറ്റി.
സ്ത്രീ ജന്യമായ രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. പ്രത്യേകിച്ചും അസ്ഥിയുരുക്കം എന്നറിയപ്പെടുന്ന വജൈനല്‍ ഡിസ്ചാര്‍ജിന്. ഇത് അരച്ചു കഴിയ്ക്കുന്നത് നല്ലതാണ്. ഇതു പോലെ തന്നെ ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ക്കും ഇതു മരുന്നാണ്.
സ്ത്രീകളില്‍ പ്രസവ ശേഷം ഗര്‍ഭപാത്രം ശുദ്ധീകരിയ്ക്കുന്നതിന് പരമ്പരാഗത രീതിയില്‍ ഉപയോഗിയ്ക്കുന്ന മരുന്നാണിത്. മുക്കുറ്റിയുടെ ഇലയും പനംചക്കരയും ചേര്‍ത്തരച്ചു കഴിയ്ക്കുന്നത് ഗര്‍ഭപാത്രത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അമിത രക്തസ്രാവം ഒഴിവാക്കാനും ഗര്‍ഭപാത്രം ശുദ്ധി ചെയ്യാനും ഇതേറെ നല്ലതാണ്. ലൈംഗിക പ്രശ്നങ്ങള്‍ക്കുളള മരുന്നുമാണ് മുക്കുറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക