ബഡ്ജറ്റ് റേഞ്ച് മൊബൈൽ ഫോണുമായി ലാവ. വില കുറവ് ആണെങ്കിലും അത്യാധുനിക ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് പുതിയ സ്മാർട്ട്ഫോണായ ലാവ യുവ 3 പ്രോ കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്.
ലാവ യുവ 3 പ്രോഡെസേർട്ട് ഗോൾഡ്, ഫോറസ്റ്റ് വിരിഡിയൻ, മെഡോ പർപ്പിൾ എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിലാണ് ലഭ്യമാകുന്നത്.
ലാവ യുവ 3 പ്രോയിൽ 6.5 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയാണുള്ളത്. 720×1,600 പിക്സൽ റെസലൂഷനും, 269 പിപിഐ പിക്സൽ ഡെൻസിറ്റിയുളള ഫോണിൽ 90 ഹെർട്സ് റീഫ്രെഷ് റേറ്റും നൽകിയിട്ടുണ്ട്.
5,000mAh ബാറ്ററിയും, 18W ഫാസ്റ്റ് ചാർജിംഗ് സൗകര്യവും ലഭ്യമാണ്. ഒറ്റ ചാർജിനുള്ളിൽ 38 മണിക്കൂർ വരെ ടോക്ക് ടൈമും, 500 മണിക്കൂർ വരെ സ്റ്റാൻഡ്ബൈ ടൈമും ഈ ബാറ്ററി ഉറപ്പുവരുത്തുന്നു.
8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന ലാവ യുവ 3 പ്രോയുടെ വില 8,999 രൂപയാണ്.
എഐ പിന്തുണയുള്ള 50 എംപി ലെൻസാണ് മെയിൻ ക്യാമറ. എച്ച്ഡിആർ, പോർട്രെയ്റ്റ്, പനോരമ, ബർസ്റ്റ്, സ്ലോ മോഷൻ, നൈറ്റ്, ടൈം-ലാപ്സ് എന്നീ ഫീച്ചറുകളെല്ലാം ഈ ക്യാമറയിൽ ഉണ്ടായിരിക്കുന്നതാണ്.
കൂടാതെ ഈ ക്യാമറയ്ക്കൊപ്പം ഒരു എൽഇഡി ഫ്ലാഷ് ലൈറ്റും പിൻവശത്തായി സ്ഥാനം പിടിച്ചിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി നൽകിയിരിക്കുന്ന ഫ്രണ്ട് ക്യാമറ 8 എംപിയാണ് സ്ക്രീൻ ഫ്ലാഷ് സൗകര്യവും ഫ്രണ്ട് ക്യാമറയ്ക്കായി ലാവ ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക