മുറ്റത്തും പറമ്പിലും ഒന്നും കൃഷി ചെയ്യാൻ സ്ഥലമില്ലാത്തവർക്ക് വീടിന്റെ മട്ടുപ്പാവിൽ കൃഷി ചെയ്യാവുന്നതാണ്. വളരെയധികം ആളുകൾ വിജയം കൈവരിച്ച ഒന്നാണ് മട്ടുപ്പാവിലെ കൃഷി. വീട്ടിലേക്കു ആവശ്യമായ പച്ചക്കറികൾ നമുക്ക് നമ്മുടെ ടെറസിൽ തന്നെ കൃഷി ചെയ്തെടുക്കാം.
ടെറസിൽ കൃഷി ചെയ്യുന്ന സമയത്ത് മൺചട്ടികൾ, ഗ്രോബാഗ്, പ്ലാസ്റ്റിക് ചട്ടികൾ എന്നിവയെല്ലാം ഉപയോഗിക്കാവുന്നതാണ്. നല്ലപോലെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വേണം ചെടികൾ വയ്ക്കാൻ.
ചെടികൾ വേഗം വളരുന്നതിന് സൂര്യപ്രകാശം നല്ലപോലെ ലഭിക്കുന്നത് സഹായിക്കും. ഒരുവിധം എല്ലാ പച്ചക്കറികളും (തക്കാളി,വഴുതന,വെണ്ട,പയർ, പടവലം, വെള്ളരി, പച്ചമുളക്….) ടെറസിൽ കൃഷി ചെയ്യാവുന്നതാണ്.
പച്ചക്കറികൾക്ക് വളമായി എല്ലുപൊടി, മണ്ണിര കമ്പോസ്റ്റ്, ചാരം, ചാണകപ്പൊടി തുടങ്ങിയവയെല്ലാം ഉപയോഗിക്കാം. പച്ചക്കറി ചെടിയിൽ ഉണ്ടാകുന്ന കീടങ്ങളെ അകറ്റുന്നതിനായി വെളുത്തുള്ളി കഷായം, വേപ്പെണ്ണ മിശ്രിതം തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക