സംസ്ഥാനത്ത് ഭരണഘടന സംവിധാനം തകർക്കാൻ ഗവർണര്‍ ബോധപൂർവ്വമായ ശ്രമം നടത്തുന്നുവെന്ന് പ്രതികരിച്ചു എകെ ബാലൻ. മുൻ കേരളാ ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവത്തിന്റെ കാല് കഴുകിയ വെള്ളം കുടിക്കണം ആരിഫ് മുഹമ്മദ് ഖാൻ എന്നും എന്ത് അസുഖമാണ് ഗവർണർക്ക് എന്നും അദ്ദേഹം പ്രതികരിച്ചു.
600 പൊലീസുകാരെ മുന്നിൽ നിര്‍ത്തിയാണ് ഗവര്‍ണര്‍ എസ്എഫ്ഐയെ വെല്ലുവിളിക്കുന്നത് എന്നും എസ്എഫ്ഐ ഗവർണറെ ശാരീരികമായി ഒന്നും ചെയ്യില്ല എന്നും ഇതിന്റെ പേരിൽ ഗവർണർക്ക് ഏർപ്പെടുത്തിയ പൊലീസ് സുരക്ഷ സർക്കാർ പിൻവലിക്കണമെന്നും ഗവർണറുടെ സുരക്ഷ വേണമെങ്കിൽ എസ്എഫ്ഐ ഏർപ്പെടുത്തുമെന്നും ആണ് എകെ ബാലൻ പറഞ്ഞത്.
അതുപോലെ തന്നെ ആരുടേയും ഔദാര്യത്തിലല്ല എസ്എഫ്ഐ വളർന്നതെന്നും എകെ ബാലൻ വ്യക്തമാക്കി. ഏതെങ്കിലും ഒരു സംഘടനയുടെ വാലാട്ടി പ്രസ്ഥാനമല്ല എസ്എഫ്ഐ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക