നാടകീയ രംഗങ്ങളുമായി ഗവർണർ കോഴിക്കോട്. തനിക്ക് പോലീസ് സെക്യൂരിറ്റി വേണ്ട എന്ന് പറഞ്ഞു അദ്ദേഹം നഗരത്തില്‍ ഇറങ്ങി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് പോകുകയാണെന്നും പറഞ്ഞാണ് ഗവർണർ മാനാഞ്ചിറയിലേക്ക് ഇറങ്ങിയത്.
അതേസമയം കേരളത്തിലെ ജനങ്ങൾക്ക് തന്നോട് ഇഷ്ടമാണ്,ബഹുമാനമാണ്. കണ്ണൂരിലെ ജനങ്ങളെ കുറിച്ച് ഞാൻ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. റോഡിലിറങ്ങി ഗവർണർ ജനങ്ങളുമായി സംസാരിക്കുകയും സെൽഫിയെടുക്കുകയും ചെയ്തു.
അതേസമയം സുരക്ഷ വേണ്ട എന്ന് പറയുമ്പോഴും കനത്ത സുരക്ഷയാണ് ഗവർണറിന് വേണ്ടി പോലീസ് ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക