നമ്മുടെ വീടുകളിലെല്ലാം പതിവായി ഉപയോഗിക്കുന്നൊരു വിഭവമാണ് ചെറുനാരങ്ങ. എന്നാൽ ചെറുനാരങ്ങ അധികം കഴിക്കുന്നത് ആരോഗ്യത്തതിന് നല്ലതാണോ? അറിയാം.
ചെറുനാരങ്ങ മിതമായ അളവിലാണ് കഴിക്കേണ്ടത്. അമിതമായി കഴിക്കുന്നത് വയറ്റില്‍ ഗുണത്തിന് പകരം ദോഷം ചെയ്യും. അതുപോലെ ചെറുനാരങ്ങ അച്ചാറോ ഉപ്പിലിട്ടതോ എല്ലാമാണെങ്കിലും മിതമായ അളവിലേ കഴിക്കാവൂ. കാരണം ഇവയിലെല്ലാം ഉപ്പ്, മുളക്, മറ്റ് മസാലകള്‍, എണ്ണ പോലുള്ള മറ്റ് ഘടകങ്ങള്‍ കൂടി ചേരുന്നുണ്ട്. നാരങ്ങയ്ക്കൊപ്പം ഇവയും അമിതമായി അകത്തെത്തുന്നത് നല്ലതല്ല.
മിതമായ അളവിലാണ് ചെറുനാരങ്ങ കഴിക്കുന്നതെങ്കില്‍ ദിവസവും ചെറുനാരങ്ങ കഴിച്ചാലും യാതൊരു പ്രശ്നവുമില്ല. മാത്രമല്ല നേരത്തേ സൂചിപ്പിച്ചത് പോലെ പല ഗുണങ്ങളുമുണ്ടുതാനും.
പ്രധാനമായും ദഹനപ്രശ്നങ്ങളകറ്റാൻ തന്നെയാണ് ഇത് സഹായിക്കുക. ഗ്യാസ്, വയറ്റിലെ അസ്വസ്ഥത, ദഹനക്കുറവ് എന്നീ പ്രശ്നങ്ങളെല്ലാം ഫലപ്രദമായി പരിഹരിക്കാൻ ചെറുനാരങ്ങയ്ക്ക് കഴിയും.
ചെറുനാരങ്ങയിലുള്ള ‘പെക്ടിൻ’ എന്ന ഫൈബര്‍ വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ നമ്മെ വളരെയധികം സഹായിക്കുന്നു.
ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പുറമെ മറ്റ് പല കാര്യങ്ങള്‍ക്കും ചെറുനാരങ്ങ നമ്മെ സഹായിക്കുന്നു.
നമ്മുടെ രോഗ പ്രതിരോധശേഷി കൂട്ടാനും കൊളസ്ട്രോള്‍ നിയന്ത്രിക്കാനും മൂത്രത്തില്‍ കല്ല് തടയാനും എല്ലാം പതിവായി ചെറുനാരങ്ങ അല്പം കഴിക്കുന്നത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക