ബോളിവുഡ് താരം വരുൺ ധവാന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു. താരത്തിന്റെ പുതിയ ചിത്രമായ ‘വിഡി 18’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.
പരിക്ക് പറ്റി നീര് വച്ചിരിക്കുന്ന തന്റെ കാലിന്റെ ചിത്രങ്ങൾ താരം തന്നെയാണ് ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. ഇതിനുമുൻപും ഇതേ സിനിമയുടെ ചിത്രീകരണത്തിനിടയിൽ താരത്തിന് പരിക്കേറ്റിട്ടുണ്ട്. കാല് ഇരുമ്പ് കമ്പിയിൽ ഇടിച്ചാണ് പരിക്ക് പറ്റിയത് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
2024ൽ തീയേറ്ററുകളിലെത്തുന്ന ‘വിഡി18’ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത് അറ്റ്ലീ ആണ്. ഒരു മാസ്ക് ആക്ഷൻ എന്റർടൈനറായി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കലീസ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക