ഗ്രാമപ്രദേശങ്ങളിൽ പൊതുവെ കണ്ടു വരുന്ന നെല്ലിക്കയുടെ ഫാമിലില്‍ പെടുന്ന ഒന്നാണ് കീഴാര്‍ നെല്ലി. ഇത് കരളിനെ അലട്ടുന്ന മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ക്കുള്ള ഉത്തമമായ മരുന്നാണ്. ഉദര രോഗങ്ങളെ ചെറുക്കുന്ന കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കീഴാർ നെല്ലിയുടെ ഗുണങ്ങൾ അറിയാം…
കീഴാര്‍നെല്ലിയുടെ സമൂലം അതായത് വേരടക്കം ഇടിച്ചു പിഴിഞ്ഞു കുടിയ്ക്കുന്നത് ഗുണം നല്കുന്ന ഒന്നാണ്. ആയുര്‍വേദത്തില്‍ പണ്ടു കാലം മുതല്‍ ഉപയോഗിച്ചു വരുന്ന ആരോഗ്യത്തിന് ഏറെ സഹായിക്കുന്ന സസ്യമാണ് ചെറുതെങ്കിലും കീഴാര്‍ നെല്ലി. ഇത് പല രൂപത്തിലും മരുന്നായി ഉപയോഗിയ്ക്കാറുമുണ്ട്. കരൾ സംബന്ധമായ മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ക്കാണ് ഇത് ഏറെ പ്രയോജന പ്രദമായ തെളിഞ്ഞിട്ടുള്ളത്.
ഈ സസ്യത്തിന്റെ ഇല ദിവസവും വെറുതെ ചവച്ചരയ്ക്കുന്നത് പല്ലുകളുടെ ബലക്ഷയം അകറ്റാൻ ഏറെ സഹായകമാണ്. ആയുർവേദത്തിൽ കീഴാർ നെല്ലി മൂത്രാശയ രോഗങ്ങൾ തടയുന്നതിനും ശരീരത്തിലുണ്ടാകുന്ന വ്രണങ്ങൾ ഉണക്കുന്നതിനും ഉപയോഗിക്കാറുണ്ട്.
മുടിക്കൊഴിച്ചിൽ തടയുന്നതിന് ഉത്തമമാണ് കീഴാർ നെല്ലി. ഇതിന്റെ വേര് എടുത്ത് ചതച്ച് എണ്ണ കാച്ചി തലയിൽ തേക്കുന്നത് മുടി വളരാൻ സഹായിക്കുന്നു.
ദഹന പ്രശ്നങ്ങള്‍ക്കും വയറിന്റെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ് ഈ സസ്യം. നല്ല ശോധനയ്ക്കും സഹായിക്കുന്ന മരുന്നാണ് കീഴാര്‍ നെല്ലി. കീഴാര്‍ നെല്ലി മുഴുവനായി അരച്ച്,അതായത് കടയോടെ അരച്ച് ഇത് മോരില്‍ കലര്‍ത്തി കുടിയ്ക്കുന്നത് വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.
കീഴാര്‍ നെല്ലിയുടെ ഇല തിളപ്പിച്ചു വെള്ളം കുടിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്. സാധാരണ നെല്ലിക്കയുടെ പല ഔഷധ ഗുണങ്ങളും അടങ്ങിയ കീഴാര്‍ നെല്ലിയ്ക്ക് പ്രമേഹത്തേയും വരുതിയില്‍ നിര്‍ത്താന്‍ കഴിയും. ഇതു ദിവസവും കുടിയ്ക്കുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക