ഡല്‍ഹി: രാജ്യത്തുടനീളമായി 2,000 ത്തിലധികം ജീവനക്കാരെ പുതുതായി നിയമിക്കാനൊരുങ്ങി ബാങ്കിങ് ഇതര ഫിനാന്‍ഷ്യല്‍ സ്ഥാപനമായ മിനി മുത്തൂറ്റ് ഫിനാന്‍സിയേഴ്സ്. സെയില്‍സ് മാനേജര്‍മാര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍മാര്‍, റീജിയണല്‍ മാനേജര്‍മാര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് കമ്പനി നിയമനം നടത്തുന്നത്.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഇന്ത്യയിലുടനീളം 1,000 ശാഖകള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്പനി അവരവരുടെ സംസ്ഥാനത്ത് ജോലി നല്‍കുന്നതിനൊടൊപ്പം മികച്ച ശമ്പളം, ആനുകൂല്യങ്ങള്‍, വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍, മികച്ച തൊഴില്‍ അന്തരീക്ഷവും ലഭ്യമാക്കും.
സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ത്രൈമാസാടിസ്ഥാനത്തില്‍ 103 ശതമാനം സ്ഥിരമായ വളര്‍ച്ച മുത്തൂറ്റ് മിനി ഫിനാന്‍ഷ്യേഴ്സ് കൈവരിച്ചതായും ഇതിനെതുടര്‍ന്ന് പുതിയ ശാഖകള്‍ ആരംഭിക്കുകയും ചെയ്തതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു. നിലവില്‍ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന് രാജ്യത്തുടനീളം 900 ശാഖകളിലായി 4000 ലധികം ജീവനക്കാരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക