ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം ചൊവ്വാഴ്ച തുറക്കും. ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഇയര്‍ന്നതോടെയാണ് ഡാം തുറക്കുന്നത്. തമിഴ്നാട്ടിലെ പ്രളയത്തിന്റെ സാഹചര്യത്തിലാണ് നടപടി. സെക്കന്റില്‍ 10000 ക്യുസെക്സ് ജലം പുറത്തേക്ക് ഒഴുക്കും.
നിലവില്‍ 137.50 അടിയാണ് ഡാമിലെ ജലനിരപ്പ്. ഡാം തുറക്കുന്ന സാഹചര്യത്തില്‍ പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക