മുഖത്തിന്റെ പലവിധ പ്രശ്നങ്ങൾ അകറ്റുന്നതിന് നെയ്യ് കൊണ്ട് മുഖത്ത് മസാജ് ചെയ്യുന്നത് ഗുണകരമാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. നെയ്യ് ഉപയോഗിച്ച് മുഖത്ത് മസാജ് ചെയ്യുന്നത് മുഖത്ത് ജലാംശം നിലനിർത്തുന്നതിനും ചർമ്മത്തിന് പോഷണം പ്രധാനം ചെയ്യുന്നതിനും സഹായിക്കും.
നെയ്യിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകൾ ചർമ്മത്തിൽ ഉണ്ടാകാനിടയുള്ള ചൊറിച്ചിൽ, സോറിയോസിസ്, എക്സിമ തുടങ്ങിയ അവസ്ഥകളിൽ നിന്നും ചർമത്തിനെ സംരക്ഷിക്കും. ചർമ്മത്തിന്റെ ഇലാസ്റ്റിസിറ്റിയും കൊളാജൻ ഉത്പാദനവും മെച്ചപ്പെടുത്തി ചുളിവുകളും നേർത്തവരകളും കുറയ്ക്കുന്നതിന് മെയ് ഉപയോഗിച്ച് മുഖത്ത് മസാജ് ചെയ്യുന്നത് സഹായിക്കും.
നെയ്യിൽ ധാരാളമായി അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റ് ഗുണങ്ങൾ ഫ്രീ റാഡിക്കലുകളെ നശിപ്പിച്ച് ചർമ്മത്തിന്റെ ആരോഗ്യവും നിറവും മെച്ചപ്പെടുത്താനും സഹായിക്കും. മുഖക്കുരു പൂർണ്ണമായും മാറ്റുന്നതിനും ചർമ്മത്തിലെ കറുത്ത പാടുകൾ പൂർണമായി കുറയ്ക്കുന്നതിനും നെയ്യിൽ അടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ സഹായിക്കും.
ചർമ്മത്തിലെ അഴുക്കും പൊടിയും പൂർണ്ണമായും കളയാൻ നെയ്യ് വളരെ നല്ലൊരു ക്ലെൻസർ ആയും ഉപയോഗിക്കാം. നെയ്യ് ഉപയോഗിച്ച് ചർമ്മത്തിൽ മസാജ് ചെയ്യുന്നത് സൂര്യതാപത്തിൽ നിന്ന് ചർമ്മത്തെ രക്ഷിക്കുന്നതിനും സഹായകരമാണ്.
കണ്ണിന്റെ ചീർമത കുറയ്ക്കുന്നതിനും കണ്ണിന് ചുറ്റുമുള്ള കറുപ്പുനിറം കുറയ്ക്കുന്നതിനും നെയ്യ് കൊണ്ടുള്ള മസാജ് സഹായിക്കും. നെയ്യ് ഉപയോഗിച്ച് ചുണ്ടുകൾ മസാജ് ചെയ്യുന്നത് ചുണ്ടിലെ മൃതകോശങ്ങളെ കളയുന്നതിനും ചുണ്ടിന്റെ നിറം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക