കൊല്ലം: ഇന്ന് മുതല്‍ കൂടുതല്‍ ശബരിമല സ്പെഷല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് റെയില്‍വെ. തീര്‍ഥാടകരുടെ തിരക്ക് പ്രമാണിച്ചാണ് തീരുമാനം. വിവിധ റൂട്ടുകളിലേക്കാണ് സര്വവീസ് ആരംഭിക്കുന്നത്. എല്ലാ സര്‍വീസുകള്‍ക്കും പ്രത്യേക യാത്രാ നിരക്കായിരിക്കും. ചെന്നൈ എഗ്മോര്‍-കോട്ടയം റൂട്ടില്‍ ഇന്ന്, ജനുവരി ഒന്ന്, എട്ട്, 15, 22, 29 തീയതികളിലാണ് സര്‍വീസ്. ചെന്നൈയില്‍ നിന്ന് രാത്രി 10.45 ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം ഉച്ചയ്ക്ക് 1.10ന് കോട്ടയത്ത് എത്തും.
തിരികെ കോട്ടയത്ത് നിന്ന് ചെന്നൈ എഗ്മോറിലേക്കുള്ള സര്‍വീസ് ചൊവ്വാഴ്ച, ജനുവരി രണ്ട്, ഒമ്പത്, 16, 23, 30 തീയതികളിലാണ്. കോട്ടയത്തുനിന്ന് രാത്രി ഏഴിന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.30 ന് ചെന്നെയില്‍ എത്തും. പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം നോര്‍ത്ത് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകള്‍. രണ്ട് എസി ഫസ്റ്റ് ക്ലാസ്, ഒമ്പത് സ്ലീപ്പര്‍, അഞ്ച് ജനറല്‍ സെക്കന്റ്, രണ്ട് അംഗപരിമിത എന്നിങ്ങനെയാണ് കോച്ചുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കോട്ടയം-സെക്കന്ദരാബാദ് റൂട്ടില്‍ 27, ജനുവരി മൂന്നു ദിവസങ്ങളിലാണ് ശബരിമല സ്പെഷല്‍. കോട്ടയത്തുനിന്ന് പുലര്‍ച്ചെ 12.30ന് വിടുന്ന ട്രെയിന്‍ അടുത്ത ദിവസം രാവിലെ അഞ്ചിന് സെക്കന്ദരാബാദില്‍ എത്തും. എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകള്‍. ഹൈദരാബാദ്-കോട്ടയം സ്പെഷല്‍ 21ന് ഉച്ചകഴിഞ്ഞ് 3.50ന് ഹൈദരാബാദില്‍ നിന്ന് വിട്ട് അടുത്ത ദിവസം രാത്രി പത്തിന് കോട്ടയത്ത് എത്തും. കോട്ടയത്തുനിന്ന് 23ന് പുലര്‍ച്ചെ 12.30ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേ ദിവസം രാവിലെ അഞ്ചിന് ഹൈദരാബാദില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക