ഇന്ന് തിരക്കുപിടിച്ച ജീവിതരീതികളില്‍ പലപ്പോഴും നാം ആശ്രയിക്കുന്ന ഭക്ഷണമാണ് പീനട്ട് ബട്ടർ. പീനട്ട് ബട്ടർ മറ്റ് ഫാസ്റ്റ് ഫുഡുകളെ പോലെ അല്ല, ആരോഗ്യദായകവും ആണ്. അറിയാം പീനട്ട് ബട്ടറിന്റെ ഗുണങ്ങൾ
പോഷകസമൃദ്ധമായൊരു വിഭവമാണ് പീനട്ട് ബട്ടര്‍. പ്രോട്ടീനാണ് ഇതില്‍ ഏറ്റവും പ്രധാനം. പ്രോട്ടീന്റെ വളരെ മികച്ചൊരു ഉറവിടമായി കരുതപ്പെടുന്നത് പീനട്ട് ബട്ടറിനെയാണ്. ആരോഗ്യകരമായ കൊഴുപ്പും കാര്യമായിത്തനന്നെ ഇതിലടങ്ങിയിട്ടുണ്ട്. ഇതും ശരീരത്തിന് വിവിധ രീതികളില്‍ പ്രയോജനപ്രദമാണ്.
എല്ലാ കൊഴുപ്പുകളും ശരീരത്തിന് വെല്ലുവിളി അല്ല. ഇത്തരത്തില്‍ പീനട്ട് ബട്ടറിലെ കൊഴുപ്പ് ശരീരത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിനാണ് ഇത് ഗുണകരമാകുന്നത്. കൊളസ്ട്രോള്‍ ലെവല്‍ കുറയ്ക്കുകയും അതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയുമാണിത് ചെയ്യുന്നത്.
പീനട്ട് ബട്ടറിലുള്ള ആന്റി-ഓക്സിഡന്റ്സ് ആരോഗ്യത്തെ ബാധിക്കുന്ന പലവിധ പ്രശ്നങ്ങളെയും രോഗങ്ങളെയുമെല്ലാം പ്രതിരോധിക്കാൻ നമ്മെ സജ്ജരാക്കും.
നമ്മുടെ ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാൻ സഹായിക്കുന്ന ഫൈബറിന്റെയും മികച്ച ഉറവിടമാണ് പീനട്ട് ബട്ടര്‍. ദഹനക്കുറവ്, ഗ്യാസ്, മലബന്ധം പോലുള്ള ദഹനപ്രശ്നങ്ങള്‍ ലഘൂകരിക്കാൻ ഇത് വളരെയധികം സഹായിക്കും.
പീനട്ട് ബട്ടറിലുള്ള ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, ഫൈബര്‍ എന്നിവയുടെ കോമ്പിനേഷൻ രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക