‘അമല’ എന്ന ജനപ്രിയ സീരിയലിലെ കേന്ദ്ര കഥാപാത്രമായി എത്തി ജനശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് വരദ. സിനിമയിലും സീരിയലിലും ഒരുപോലെ താരം ഇപ്പോഴും നിറഞ്ഞുനിൽക്കുന്നു. അമല എന്ന സീരിയലിൽ വില്ലൻ വേഷം അവതരിപ്പിച്ച ജിഷിൻ മോഹനാണ് വരദയുടെ ഭർത്താവ്. വിവാഹശേഷവും ഇരുവരും അഭിനയരംഗത്ത് സജീവമാണ്.
ഇപ്പോഴിതാ സ്റ്റൈലൻ ലുക്കിൽ വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജിൽ നിന്നും എടുത്ത ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് വരദ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന്റെ ചിത്രങ്ങൾക്ക് നിരവധി പേരാണ് കമന്റുകളുമായി രംഗത്തുവരുന്നത്.
‘വാസ്തവം’ എന്ന പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച് താരം 2008ൽ പുറത്തിറങ്ങിയ ‘സുൽത്താൻ’ എന്ന ചിത്രത്തിൽ നായികയായും വേഷമിട്ടു.
കൂടുതലും സീരിയലുകളിൽ അഭിനയിച്ച താരം കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. ഭർത്താവ് ജിഷിൻ മോഹനുമായി വേർപിരിഞ്ഞു എന്ന തരത്തിൽ അടുത്തിടെ വാർത്തകൾ വന്നിരുന്നുവെങ്കിലും ഇക്കാര്യത്തിൽ ഇതുവരെയും രണ്ടുപേരും പ്രതികരിച്ചില്ല.
https://www.instagram.com/p/C0wCWTkP3O1/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക