തിരുവനന്തപുരം: കോവിഡ് ജെഎന്‍ 1 സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താൻ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേർന്നേക്കും. ഓൺലൈനായാകും യോഗം.
വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഡോക്ടർമാരും പങ്കെടുക്കുമെന്നാണ് സൂചന. കോവിഡ് വ്യാപനത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും ആരോഗ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
അതിനിടെ, കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നാളെ അവലോകന യോഗം വിളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക