വേലിക്കലും തൊടിയിലുമെല്ലാം യാതൊരു പരിചണവുമില്ലാതെ വളര്‍ന്നു നില്ക്കുന്ന ചെടികള്‍ ആരോഗ്യപരമായ പല ഗുണങ്ങളും അടങ്ങിയതുമായിരുന്നു. ഇന്നത്തെ കാലത്ത് പല ചെടികളും വംശനാശം വന്നു പോയെങ്കിലും നാട്ടിന്‍പുറങ്ങളില്‍ ഇപ്പോഴും ആരാലും ശ്രദ്ധിയ്ക്കപ്പെടാതെ ഇത്തരം ചെടികള്‍ ഇപ്പോഴുമുണ്ട്. അങ്ങനെ നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി കണ്ടുവരുന്ന ചെടിയാണ് കമ്യൂണിസ്റ്റ് പച്ച. പല രോഗങ്ങൾക്കുമുള്ള മരുന്നായി പഴമക്കാർ ഉപയോഗിച്ചുപോന്ന ചെടിയാണ് കമ്യൂണിസ്റ്റ് പച്ച.
ഉയർന്ന രക്തസമ്മർവും കൊളസ്ട്രോളും കുറയ്ക്കാൻ മിടുക്കനാണ് കമ്യൂണിസ്റ്റ് പച്ച. ഇതിന്റെ ഇലകൾ ഇട്ട് തിളപ്പിച്ച വെള്ളം ശരീരത്തിന് ഏറെ ഗുണം ചെയ്യും. ഹൃദ്രോഗത്തിനും പ്രമേഹ രോഗത്തിനും നല്ലതാണ് ഈ നാട്ടുമരുന്ന്.
ഈ ചെടിയുടെ ഇലകൾ കഴുകി വൃത്തിയാക്കി വെള്ളത്തിലിട്ട് നല്ലപോലെ തിളപ്പിച്ച് കുടിക്കാം. പ്രമേഹ രോഗികൾ ഈ ഇലയിട്ട് തിളപ്പിച്ച വെള്ളം അല്ലെങ്കിൽ ചായ ദിവസേന കുടിക്കുന്നത് നല്ലതാണ്. ഇൻസുലിൻ പ്രവർത്തനം കൃത്യമാക്കി, രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാൻ പറ്റിയ ഔഷധമാണ്. കമ്യൂണിസ്റ്റ് പച്ച.
ഇതുപോലെ ശരീര വേദന മാറാനും ഏറെ സഹായിക്കുന്ന മരുന്നാണ് കമ്യൂണിസ്റ്റ് പച്ച. മുറിവുകൾ ഉണക്കാനും ഈ ചെടിയുടെ ഇല ഉപയോഗിക്കാറുണ്ട്. കാരണം ഇതിന്റെ ആന്റിസെപ്റ്റിക് ഗുണങ്ങളാണ്. കമ്യൂണിസ്റ്റ് പച്ചയും കൂടെ കടലാവണക്കിന്റെ പശയും ചേർത്തരച്ച് പുരട്ടിയാൽ ഒരു രാത്രിയിൽ തന്നെ മുറിവുണങ്ങും.
ശരീരത്തില്‍ അമിതമായി അടിഞ്ഞ് കൂടുന്ന യൂറിക് ആസിഡിനെ നീക്കം ചെയ്യുന്നതിനും കമ്യൂണിസ്റ്റ് പച്ച സഹായിക്കും. ഇതിന്റെ വെള്ളം കുടിക്കുന്നതും അരച്ച് നീരെടുത്ത് വീക്കമുള്ളയിടത്ത് വെയ്ക്കുന്നതും നല്ലതാണ്. വയറ്റിലെ ആസിഡ് തോത് ആല്‍ക്കലൈനാക്കി പിഎച്ച് തോത് നിലനിര്‍ത്താൻ കമ്യൂണിസ്റ്റ് പച്ചയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക