പ്രതിസന്ധികളെ തരണം ചെയ്ത് തീയേറ്ററുകളിൽ എത്തിയ മോഹൻലാൽ ചിത്രം ‘നേര്’ മികച്ച പ്രതികരണം നേടുന്നു. ചിത്രം കണ്ട് തിയേറ്ററിൽ നിന്ന് കണ്ണു നിറഞ്ഞുകൊണ്ട് ഇറങ്ങുന്ന നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെയും പൊട്ടിക്കരയുന്ന ഭാര്യ ശാന്തിയുടെയും വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
പൊട്ടിക്കരഞ്ഞുകൊണ്ട് “അനശ്വര ഈസ് ഗ്രേറ്റ്” എന്നാണ് ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ പ്രതികരിച്ചത്. “ഇത്തരത്തിലുള്ള ലാലേട്ടന്റെ നിരവധി സിനിമകൾക്കായി കാത്തിരിക്കുന്നു “വെന്ന് ആന്റണി പെരുമ്പാവൂരും പ്രതികരിച്ചു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ജിത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിൽ മോഹൻലാൽ, അനശ്വര എന്നിവരെ കൂടാതെ പ്രിയാമണി, ശാന്തി മായാദേവി, സിദ്ദിഖ്, ജഗദീഷ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൽ സിദ്ദീഖിന്റെ കഥാപാത്രവും കയ്യടി നേരിടുന്ന നേടുന്ന മറ്റൊന്നാണ്.
ജിത്തു ജോസഫ് ഇമോഷണൽ കോർട്ട് റൂം ഡ്രാമയായി ചിത്രത്തെ അവതരിപ്പിക്കുന്നതിൽ 100% വിജയിച്ചു എന്നാണ് പ്രേക്ഷക പ്രതികരണം. ശക്തമായ കുടുംബബന്ധങ്ങളിലൂടെയും സഞ്ചരിക്കുന്ന ചിത്രത്തിൽ കോടതിയും വ്യവഹാരവും നിയമ യുദ്ധവും ഒക്കെ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നുണ്ട്.
നന്ദു, ദിനേശ് പ്രഭാകരൻ, ശങ്കർ ഇന്ദുചൂഡൻ, മാത്യു വർഗീസ്, കലേഷ്, രമാദേവി, കലാഭവൻ ജിന്റോ, രശ്മി അനിൽ, ഡോ പ്രശാന്ത് എന്നിവരും ചിത്രത്തിലെ അഭിനേതാക്കൾ ആണ്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക