ഏകാദശികളിൽ പ്രധാനമാണ് സ്വർഗവാതിൽ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി. ധനു മാസത്തിലെ വെളുത്തപക്ഷ ഏകാദശി ആണ് സ്വർഗവാതിൽ ഏകാദശിയായി ആചരിക്കുന്നത്. ഈ വർഷത്തെ സ്വർഗവാതിൽ ഏകാദശി ഡിസംബർ 23 ശനിയാഴ്ചയാണ്.
ഏകാദശി മഹാവിഷ്ണുവിനുള്ളതാണ്. ഏകാദശി വ്രതം ആചരിക്കുന്നതും വിഷ്ണുഭഗവാനെ ശരിയായ ആചാരങ്ങളോടെ ആരാധിക്കുന്നതും ജീവിതത്തിൽ ഐശ്വര്യവും സന്തോഷവും നിറയ്ക്കുന്നു.
സ്വർഗ്ഗവാതിൽ ഏകാദശി ദിവസം വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും ഒരു വാതിലിൽ കൂടി കടന്ന് മറ്റൊരു വാതിലിൽ കൂടി പുറത്ത് കടക്കുകയും ചെയ്യണം എന്നാണ് വിശ്വാസം. ഇത്തരത്തില്‍ പൂജാവിധികള്‍ക്ക് ശേഷം മറ്റൊരു വാതിലിൽ കൂടി പുറത്തു കടന്നാൽ സ്വർഗ്ഗവാതിൽ കടക്കുന്നതിന് തുല്യമാണ് എന്നാണ് വിശ്വാസം.
സ്വര്‍ഗവാതില്‍ ഏകാദശി ദിനത്തിൽ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് കഴിയുമെങ്കിൽ മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. എന്നിട്ട്, പൂജാമുറിയില്‍ ഭഗവാന് മുന്നിൽ കൈകൾ കൂപ്പി ഏകാദശി വ്രതം ആചരിക്കുമെന്ന് പ്രതിജ്ഞയെടുക്കുക.
ഏകാദശി പൂജയ്ക്ക് ആദ്യം നിങ്ങളുടെ വീട്ടിലെ പൂജാമുറി വൃത്തിയാക്കുക. തുടർന്ന് മഹാവിഷ്ണുവിനെ ഗംഗാജലം കൊണ്ട് അഭിഷേകം ചെയ്യുക. ഭഗവാന് പൂക്കളും തുളസി ഇലകളും സമർപ്പിക്കുക. ഒരു വിളക്ക് കത്തിക്കുക.
പഞ്ചാമൃതം, പഴങ്ങൾ, മധുരപലഹാരങ്ങൾ തുടങ്ങിയ സാത്വിക വസ്തുക്കൾ ഭഗവാന് സമർപ്പിക്കുക. വിഷ്ണു സഹസ്ത്രനാമം ചൊല്ലുക. ഈ ദിവസം മഹാവിഷ്ണുവിനൊപ്പം ലക്ഷ്മി ദേവിയെയും ആരാധിക്കുക. ഇത് ജീവിതത്തിൽ സന്തോഷവും ഭാഗ്യവും ഐശ്വര്യവും സമ്മാനിക്കും. അവസാനം ആരതി നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക