വിജയ് സേതുപതി, കത്രീന കൈഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ശ്രീറാം രാഘവൻ ഒരുക്കുന്ന ‘മെറി ക്രിസ്മസ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. ടൈം ട്രാവൽ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം ജനുവരി 12ന് തിയേറ്ററുകളിൽ എത്തും.
ഹിന്ദിയിലും തമിഴിലുമായി റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഇരുഭാഷകളിലെയും ട്രെയിലറുകൾ തമ്മിൽ വ്യത്യാസമുണ്ട്. ഹിന്ദി പതിപ്പിൽ സഞ്ജയ് കപൂർ, വിനയ് പതക്ക്, പ്രതിമ കണ്ണൻ, ടിന്നു ആനന്ദ് എന്നിവർ അഭിനേതാക്കൾ ആകുമ്പോൾ തമിഴിൽ രാധികാ ശരത് കുമാർ, ഷണ്മുഖരാജ, കവിൻ ജെയ്, രാജേഷ് വില്യംസ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രണ്ടു പതിപ്പിലും രാധിക ആപ്തെയും അശ്വിൻ കൽസേക്കറും വേഷമിടുന്നുണ്ട്. ചിത്രത്തിന്റെ ചിത്രസംയോജനം പൂജയും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മധു നീലകണ്ഠനും ആണ്. ‘മെറി ക്രിസ്മസ്’ ആണ് വിജയ് സേതുപതിയുടെ ആദ്യ ഹിന്ദി ചിത്രമെങ്കിലും പിന്നീട് അഭിനയിച്ച ‘ജവാൻ’ ആണ് ആദ്യ റിലീസ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക