പകുതിയിലേറെ സബ്സിഡി സാധനങ്ങൾ ഇല്ലാതെ സംസ്ഥാനത്ത് സപ്ലൈകോയുടെ ക്രിസ്മസ് ന്യൂയർ ഫെയറുകൾ. സബ്സിഡിയുള്ള 13 ഉൽപ്പന്നങ്ങളിൽ നാലെണ്ണം മാത്രമാണ് സംസ്ഥാനത്തെ ആറ് ജില്ലകളിൽ തുടങ്ങിയ ഫെയറുകളിൽ എത്തിക്കാൻ ആയത്.
ഉടൻതന്നെ പഞ്ചസാര ഒഴികെയുള്ള മുഴുവൻ സബ്സിഡി സാധനങ്ങളും എത്തുമെന്ന് സപ്ലൈകോ അധികൃതർ ഉറപ്പു നൽകുന്നുണ്ട്. സബ്സിഡി സാധനങ്ങളിൽ പകുതിയോളവും ഇല്ലാതായതോടെ വിലക്കിഴിവ് പ്രതീക്ഷിച്ചെത്തിയ ഉപഭോക്താക്കളും നിരാശരായാണ് മടങ്ങിയത്.
കടല, മല്ലി, ചെറുപയർ, വെളിച്ചെണ്ണ എന്നീ സബ്സിഡി ഇനങ്ങൾ മാത്രമാണ് ഫെയറിൽ ഇപ്പോൾ ലഭ്യമാകുന്നത്. 13 ഇനങ്ങളിൽ പഞ്ചസാര ഒഴികെയുള്ള 12 ഉൽപ്പന്നങ്ങളും ഉടൻ കിട്ടും എന്ന് സപ്ലൈകോ അധികൃതർ ഉറപ്പുനൽകുന്നുണ്ട്. സംസ്ഥാനത്ത് ക്രിസ്മസ്- ന്യൂയർ ഫെയറുകൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, എറണാകുളം എന്നീ ജില്ലകളിലാണ് ഉള്ളത്.
സപ്ലൈകോ കൊടുത്തു തീർക്കാനുള്ള കുടിശിക പൂർണമായും കൊടുത്തു തീർക്കാത്തതും വിതരണക്കാരുടെ ഭാഗത്തുനിന്നുള്ള നിസ്സഹകരണവും ഉത്സവകാലത്തെ സാധനങ്ങളുടെ ലഭ്യത കുറയുന്നതിന് കാരണമായിട്ടുണ്ട്.
കഴിഞ്ഞവർഷത്തിൽ നിന്നും വിലയിൽ മാറ്റം വരുത്താതെയാണ് ഇത്തവണയും സാധനങ്ങൾ വിപണിയിൽ എത്തിക്കുന്നത്. കഴിഞ്ഞടത്ത് ക്രിസ്തുമസിന് അഞ്ചിടത്തുണ്ടായിരുന്ന ക്രിസ്മസ് ന്യൂയർ ഫെയർ ഇത്തവണ 6 ആക്കി ഉയർത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക