വയനാട്: വയനാട്ടിൽ നിന്ന് പിടിച്ച് പുത്തൂർ സുവോളജിക്കൽ പാർക്കിൽ പാർപ്പിച്ചിരിക്കുന്ന നരഭോജി കടുവയ്ക്ക് മൃഗശാല അധികൃതർ പേരിട്ടു. ‘രുദ്ര’ എന്നാണ് പേരിട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു കടുവയെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചത്. രുദ്രയുടെ മുഖത്ത് ആഴത്തിലുള്ള ഒരു മുറിവ് ഉണ്ടായിരുന്നു. ഇന്നലെയാണ് രുദ്രയുടെ ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയയുടെ മയക്കം കഴിഞ്ഞ് ഉണർന്നപ്പോൾ രുദ്രയ്ക്ക് ഭക്ഷണവും വെള്ളവും കൂട്ടിൽ കരുതിയിരുന്നു. അഞ്ച് കിലോ ഇറച്ചി പല തവണകളായി കഴിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക