തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് 20 കോടി രൂപ കൂടി സഹായമായി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. പെന്ഷന് വിതരണത്തിന് കഴിഞ്ഞ ആഴ്ചയില്‍ 71 കോടി രൂപയും മാസാദ്യം സഹായമായി 30 കോടി രൂപയും അനുവദിച്ചിരുന്നു. ഇതിന് പുറമെയാണ് 20 കോടി രൂപ കൂടി ഇപ്പോള്‍ സഹായമായി അനുവദിച്ചത്.
ഇതോടെ ഈ മാസം ഇതുവരെ 121 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ നല്‍കിയത്. ഒമ്പത് മാസത്തിനുള്ളില്‍ 1350 കോടിയാണ് സര്‍ക്കാര്‍ കോര്പറേഷന് നല്‍കിയത്. ഈ വര്‍ഷത്തെ ബജറ്റില്‍ 900 കോടി രൂപയാണ് വകയിരുത്തിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ 5054 കോടി രൂപ കെഎസ്ആര്‍ടിസിക്കായി നീക്കിവച്ചിരുന്നു. രണ്ട് എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ഏഴര വര്‍ഷത്തിനുള്ളില്‍ കെഎസ്ആര്‍ടിസിക്ക് 9990 കോടി രൂപ നല്‍കിയെന്നും ധനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക